UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ ബഷീറിന്റെ കൊലവിളി പ്രസംഗം: കേസ് പിൻവലിച്ച തീരുമാനം സുപ്രീം കോടതി റദ്ദാക്കി

ഉമ്മൻ ചാണ്ടി സർക്കാർ ഈ കേസ് പിൻവലിച്ചു. കേസ് പിൻവലിച്ചതിന് എതിരെ നൽകിയിരിക്കുന്ന ഹർജിയിൽ ആണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.

പി.കെ.ബഷീർ എം.എൽ.എയ്ക്കെതിരായ ഭീഷണി പ്രസംഗ കേസ് റദ്ദാക്കിയ മുൻ യു.ഡി.എഫ് സ​ർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. കേസ് തുടരണമെന്ന് മജിസ്ട്രേട്ട് കോടതിയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

2008 നവംബറിൽ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ അധ്യാപകൻ ജയിംസ് അഗസ്റ്റിൻ കൊലപാതക കേസിലെ സാക്ഷികളെ പി കെ ബഷീർ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

ഭീഷണി പ്രസംഗം നടത്തിയതിന് പി കെ ബഷീറിന് എതിരെ വി എസ് അച്യുതാനന്ദൻ സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. എടവണ്ണ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ സ്വമേധയ എടുത്ത കേസിൽ ബഷീറിന് എതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ195A ,506 വകുപ്പുകൾ ചുമത്തി. എന്നാൽ പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഈ കേസ് പിൻവലിച്ചു. കേസ് പിൻവലിച്ചതിന് എതിരെ നൽകിയ ഹർജിയിൽ ആണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍