UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗ്ലാദേശി യാത്രാ വിമാനം കാഠ്മണ്ടുവില്‍ തകര്‍ന്നു വീണു; 50 മരണം

ത്രിഭുവന്‍ വിമാനത്തവളത്തില്‍ റണ്‍വെയില്‍ നിന്നു തെന്നിമാറിയ വിമാനത്തിന് തീ പിടിക്കുകയായിരുന്നു

ബംഗ്ലാദേശി യാത്രാ വിമാനം നേപ്പാള്‍ തലസ്ഥാനമായ് കാഠ്മണ്ടുവില്‍ തകര്‍ന്നു വീണു 50 പേര്‍ മരിച്ചതായി സംശയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ത്രിഭുവന്‍ വിമാനത്തവളത്തില്‍ റണ്‍വെയില്‍ നിന്നു തെന്നിമാറിയ വിമാനത്തിന് തീ പിടിക്കുകയായിരുന്നു.

31 യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചപ്പോള്‍ 9 പേര്‍ വിവിധ ആശുപത്രികളില്‍ വെച്ചാണ് മരിച്ചത്. രക്ഷപ്പെട്ട ഇരുപതോളം യാത്രക്കാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

67 യാത്രക്കാരും നാല് വിമാന ജോലിക്കാരും അടക്കം 71 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തെ തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍