UPDATES

ട്രെന്‍ഡിങ്ങ്

“ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാത്കരണം തട്ടിപ്പ്”: പ്രധാനമന്ത്രി മോദി

ഇന്ദിര ഗാന്ധി 40 വര്‍ഷം മുമ്പല്ലേ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പറഞ്ഞത് – രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി ചോദിച്ചു. സത്യം പറയൂ, ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടോ? ഇതൊരു വ്യാജ വാഗ്ദാനമായിരുന്നില്ലേ. ഇത് പറഞ്ഞവര്‍ നുണ പറയുകയായിരുന്നില്ലേ – മോദി ചോദിച്ചൂ.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബാങ്ക് ദേശസാത്കരണം തട്ടിപ്പായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഗരീബീ ഹഠാവോ” (ദാരിദ്ര്യം തുടച്ചുനീക്കൂ) മുദ്രാവാക്യം വ്യാജ വാഗ്ദാനമായിരുന്നു എന്നും മോദി വിമര്‍ശിച്ചു. മധ്യപ്രദേശിലെ മാന്‍സോറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് രാജ്യം ഭരിച്ചതിന്റെ പകുതി കാലമെങ്കിലും തനിക്ക് ഭരിക്കാന്‍ കിട്ടിയാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് മോദി അവകാശപ്പെട്ടു. 2014ലോ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വ്യാജ വാഗ്ദാനങ്ങളാണ് മോദി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പല തവണ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദി ഇക്കാര്യം പറഞ്ഞത്.

നെഹ്രു-ഗാന്ധി കുടുംബത്തിലെ നാല് തലമുറ രാജ്യം ഭരിച്ചു. ഇവരില്‍ ആരും ജനങ്ങളെ പറ്റിക്കാനുള്ള അവസരങ്ങള്‍ പാഴാക്കിയില്ല. മുത്തശി ഇന്ദിര ഗാന്ധി 40 വര്‍ഷം മുമ്പല്ലേ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പറഞ്ഞത് – രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി ചോദിച്ചു. സത്യം പറയൂ, ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടോ? ഇതൊരു വ്യാജ വാഗ്ദാനമായിരുന്നില്ലേ. ഇത് പറഞ്ഞവര്‍ നുണ പറയുകയായിരുന്നില്ലേ – മോദി ചോദിച്ചൂ.

പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്ന് പറഞ്ഞാണ് ബാങ്ക് ദേശസാത്കരണം നടപ്പാക്കിയത്. എന്നാല്‍ രാജ്യത്തെ പകുതിയോളം വരുന്ന മനുഷ്യര്‍ക്ക് ബാങ്ക് അക്കൗണ്ടുകളുണ്ടായത് 2014 മുതലാണ്. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരമാണ് സാധാരണക്കാരന് ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് പ്രവേശനം കിട്ടിയത – മോദി അവകാശപ്പെട്ടു. 50-60 വര്‍ഷത്തെ തെറ്റുകള്‍ തിരുത്താന്‍ കുറച്ച് സമയം വേണ്ടി വരും. എനിക്ക് നാല് വര്‍ഷം മാത്രമാണ് ഇതുവരെ കിട്ടിയത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ പകുതി സമയമെങ്കിലും തന്നാല്‍ ഞാന്‍ വലിയ മാറ്റമുണ്ടാക്കും – മോദി അവകാശപ്പെട്ടു. 1969ലാണ് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ 14 വാണിജ്യബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. 1971ലെ ലോക് സഭ തിരഞ്ഞെടുപ്പിലാണ് ഇന്ദിര, ഗരീബി ഹഠാവോ മുദ്രാവാക്യമുയര്‍ത്തിയത്.

നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയുമാണോ വെള്ളത്തിന് പൈപ്പിട്ടത്?” രാഹുല്‍ ഗാന്ധിയോട് നരേന്ദ്ര മോദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍