UPDATES

ട്രെന്‍ഡിങ്ങ്

ചേർത്തല കെ വി എം ആശുപത്രി സമരം; നഴ്‌സുമാർക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്; ആറ് പേര്‍ക്ക് പരിക്ക്

സ്ത്രീകളായ നഴ്സുമാരെയടക്കം പുരുഷ പോലീസുകാർ മർദ്ദിക്കുകയായിരുന്നുവെന്ന് സമരക്കാർ

ചേർത്തല കെ വി എം ആശുപത്രിയ്ക്ക് മുന്നിൽ സമരം ചെയ്യുന്ന നഴ്‌സുമാർക്ക് നേരെ ലാത്തിവീശി പോലീസ്. ലാത്തിച്ചാർജിൽ യുഎൻഎയുടെ ആറ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് ദിവസമായി കെവി എം ആശുപത്രിക്ക് മുന്നിൽ യുഎൻഎയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ നടന്ന ചർച്ചയിൽ സമരക്കാരുമായി യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് ആശുപത്രി മാനേജ്മെൻറ് അറിയിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ ഉപരോധ സമരം അനുവദിക്കില്ലെന്നും മാനേജ്മെന്റ് സമരക്കാരെ അറിയിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സമരക്കാരോട് ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞ് പോവണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമരക്കാർ പിരിഞ്ഞു പോവാൻ തയ്യാറായില്ല. ഇതോടെ സമരക്കാർക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.

രണ്ട് സ്ത്രീകളുൾപ്പെടെ ആറ് പ്രവർത്തകർക്ക് പരിക്ക് പറ്റി. കണ്ണിനും കൈയ്ക്കും പുറത്തും പരിക്ക് പറ്റിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇരുന്നൂറ്റമ്പതിലധികം യു എൻ എ പ്രവർത്തകർ സമരപ്പന്തലിലുണ്ടായിരുന്നു. സ്ത്രീകളായ നഴ്സുമാരെയടക്കം പുരുഷ പോലീസുകാർ മർദ്ദിക്കുകയായിരുന്നുവെന്ന് സമരക്കാർ പറയുന്നു. ലാത്തി ചാർജിന് ശേഷവും പ്രവർത്തകർ സമരം തുടരുകയാണ്. ആവശ്യത്തിന് വനിതാ പോലീസുകാരെത്തിയാൽ സമരക്കാരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം.

ട്രോമ യൂണിറ്റില്‍ ഈച്ച കയറിയാല്‍ പിഴ, ചെരിപ്പ് റാക്കിലല്ലെങ്കില്‍ പിഴ, രോഗി ഓടിയാല്‍ പിഴ… ശമ്പളവുമില്ല, പിരിച്ചുവിടലും; ചേര്‍ത്തല കെ.വി.എം ആശുപത്രി നഴ്സുമാരുടെ നരകജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍