UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎസ് ബന്ധമെന്ന് സംശയം തുര്‍ക്കിയില്‍ നിന്ന് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍

തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇവര്‍ക്കൊപ്പമുള്ള രണ്ട് യുവാക്കളെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

കണ്ണൂരില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍, വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഇവര്‍ക്കൊപ്പമുള്ള രണ്ട് യുവാക്കളെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരുകയാണ്. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂരില്‍ പാനൂരിന് സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന അഞ്ച് പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട്ടെ കുറ്റ്യാടിയില്‍ നിന്ന് മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍