UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ലിബിക്കെതിരെ പൊലീസ് കേസെടുത്തു; ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം

ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ആദ്യ യുവതിയായ ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിയായ ലിബി ഫെയ്‌സ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബിജെപിയാണ് പരാതി നല്‍കിയിരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയായിരുന്നു. സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ മടങ്ങിയതെന്ന് ലിബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘എനിക്ക് മടങ്ങിപ്പോകാന്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു. പക്ഷേ, പൊലീസ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അവര്‍ക്ക് അതിന് സാധ്യമല്ല, ഫോഴ്‌സില്ല. അതുകൊണ്ട് അവരാണ് എന്നോട് ആവശ്യപ്പെട്ടത് മടങ്ങിപ്പോകാന്‍. പൊലീസ് പറയുന്നത്, ഇവിടെ സംഘര്‍ഷാവസ്ഥയാണ്, ആവശ്യത്തിന് ഫോഴ്‌സില്ല നിങ്ങളെ ശബരിമലയില്‍ എത്തിക്കുക എന്നത് പൊലീസുകാരുടെ ഡ്യൂട്ടിയല്ല, അല്ലെങ്കില്‍ സുരക്ഷയ്ക്കുള്ള ഉത്തരവ് വാങ്ങി വരണമായിരുന്നു എന്നെല്ലാമാണ്’- ലിബി പറഞ്ഞു.

അതേസമയം, ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

പ്രളയകേരളത്തിന് സഹായധനം സമാഹരിച്ച ഈ മാധ്യമപ്രവര്‍ത്തകയെയാണ് ശബരിമലയില്‍ നിന്നു അസഭ്യം വിളിച്ചു ഇറക്കിവിട്ടത്

“മതവും സ്ത്രീകളുടെ അവകാശവും ഏറ്റുമുട്ടുന്നു”: മല ചവുട്ടിയ സുഹാസിനി രാജ് ന്യൂയോര്‍ക്ക് ടൈംസില്‍ പറയുന്നത്

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

ശരണം വിളികളും കൂക്കിവിളികളും: സന്നിധാനത്തെ സംഘര്‍ഷ നിമിഷങ്ങള്‍ – കൃഷ്ണ ഗോവിന്ദിന്റെ റിപ്പോര്‍ട്ട്‌, വീഡിയോകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍