UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്ന് പ്രതിശ്രുത വരന്‍

അരീക്കോട് പോലീസ് സ്റ്റേഷനില്‍ വെച്ചു നടന്ന മധ്യസ്ഥത്തിലാണ് ആതിരയുടെ അച്ഛന്‍ വിവാഹത്തിന് സമ്മതിച്ചത്

പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആതിര അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായതെന്ന് പ്രതിശ്രുത വരന്‍ ബ്രിജേഷ്.

ദളിത് വിഭാഗതില്‍ പെട്ട ബ്രിജേഷിനെ വിവാഹം കഴിക്കുന്നതിനെ അതിരയുടെ അച്ഛന്‍ രാജന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അരീക്കോട് പോലീസ് സ്റ്റേഷനില്‍ വെച്ചു നടന്ന മധ്യസ്ഥത്തിലാണ് ആതിരയുടെ അച്ഛന്‍ വിവാഹത്തിന് സമ്മതിച്ചത്.

വീട്ടിലേക്ക് മടങ്ങിയെത്തിയതിന് ശേഷവും ബന്ധത്തിന്റെ പേരു പറഞ്ഞു രാജന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്നലെ രാത്രി പിതാവിനെ ഭയന്ന് അടുത്ത വീട്ടില്‍ ഒളിച്ച ആതിരയെ രാജന്‍ കുത്തിക്കൊല്ലുകയായിരുന്നു. നടന്നത് ദുരഭിമാന കൊലയാണ് എന്നു അരീക്കോട് പോലീസ് വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തില്‍ ആതിരയുടെയും ബ്രിജേഷിന്റെയും വിവാഹം നടത്താന്‍ നിശ്ചയിച്ചതായിരുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയാണ് ബ്രിജേഷ്.

ദുരഭിമാന കൊല, ആള്‍ക്കൂട്ട കൊല, ഖാപ് പഞ്ചായത്തുകള്‍; കേരളം മറ്റൊന്നല്ല

മകള്‍ ദളിതനെ വിവാഹം കഴിക്കുന്നത് രാജന്റെ ജാതിവെറിക്ക് സഹിച്ചില്ല; കൊന്നിട്ടും പക തീര്‍ന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍