UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 12 ആക്രമണ ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത് എന്നാണ് തെരേസ മേയുടെ വക്താവ് പറയുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായും രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഭീകരപ്രവര്‍ത്തന കുറ്റത്തിന് കേസെടുത്തതായും മെട്രോപൊളിറ്റന്‍ പൊലീസ്. വടക്കല്‍ ലണ്ടനില്‍ താമസിക്കുന്ന നയിമുര്‍ സക്കറിയ റഹ്മാന്‍ (20), ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മൊഹമ്മദ് അഖിബ് ഇമ്രാന്‍ (21) എന്നിവരെയാണ് നവംബര്‍ 28ന് പിടികൂടിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് സമീപം സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടത്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന ബഹളത്തിനിടയ്ക്ക് തെരേസ മേയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 12 ആക്രമണ ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത് എന്നാണ് തെരേസ മേയുടെ വക്താവ് പറയുന്നത്. ഇതുവരെ 20,000 കിലോമീറ്റര്‍ ഈ കാര്‍ ഓടിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍