UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് ചവുട്ടിയെന്ന് ബന്ധുക്കള്‍

സമാധാനപരമായി സമരം ചെയ്യുമെന്ന് അറിയിച്ച ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ചവിട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ മഹിജയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ സമരം അനുവദിക്കില്ലെന്ന നിലപാടാണ് ബന്ധുക്കളും പൊലീസും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. സമാധാനപരമായി സമരം ചെയ്യുമെന്ന് അറിയിച്ച ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇതിനിടെ റോഡില്‍ കിടന്ന് പ്രതിഷേധിച്ച മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ഇതിനിടെയാണ് പൊലീസ് ചവിട്ടിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. മഹിജയുടെ ആരോഗ്യനില മോശമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരത്തിനെത്തുന്നതിന് മുമ്പ് തന്നെ മഹിജയ്ക്ക് വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു. പൊലീസ് വലിച്ചിഴയ്ക്കുന്നതിനിടെ മഹിജയുടെ കൈയ്ക്ക് പരിക്കേറ്റുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍