UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയെ അറസ്റ്റുചെയ്ത വനിതാ പോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം

ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.

നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റുചെയ്ത വനിതാപോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം. 10 വനിതാ പോലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നൽകുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോട്ട് ചെയ്യുന്നു.

സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം.

സി.ഐ.മാര്‍ക്ക് 1000 രൂപവീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.

നവംബർ 17 നു ആണ് മരക്കൂട്ടത്തു വെച്ച് ശശികലയെ പോലീസ് അറസ്റ് ചെയ്തത്. മലകയറാന്‍ ഇരുമുടിയേന്തി എത്തിയ ശശികലയോട് ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പോലീസ് നിര്‍ദ്ദേശം അവര്‍ അവഗണിച്ചു. അഞ്ചുമണിക്കൂറോളം പോലീസ് ശശികലയെ തടഞ്ഞുനിര്‍ത്തുകയും മടങ്ങിപ്പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സന്നിധാനത്ത് പോകാന്‍ അനുവദിക്കണമെന്നും നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ട് തൊഴാന്‍ അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യം. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും തന്റെ ആവശ്യം അംഗീകരിക്കാതെ തിരികെപോകാന്‍ ശശികല കൂട്ടാക്കിയില്ല.

തുടന്നാണ് ശശരികലയെ ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടായേക്കുമെന്ന കാരണത്താല്‍ ശശികലെ കരുതല്‍ തടങ്കലിനായി അറസ്റ്റ് ചെയ്ത് നീക്കിയത്. പുലര്‍ രണ്ട് മണിക്ക് ശേഷം അറസ്റ്റ് ചെയ്യുന്നതായി മരക്കൂട്ടത്ത് വെച്ച് പോലീസ് ശശികലയെ അറിയിച്ചു. ശേഷം, വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കെ.പി ശശികല; കള്ളം പറഞ്ഞും മറച്ചുവച്ചും തീവ്രഹിന്ദുത്വത്തെ പോഷിപ്പിക്കുന്ന ‘ടീച്ചര്‍’

പതിനെട്ടാം പടിയിൽ കയറി നിന്ന് നൃത്തം ചവിട്ടിയവരൊക്കെ പ്രളയകാലത്ത് എവിടെയായിരുന്നു?

പൊതുജനങ്ങളെയും അയ്യപ്പ ഭക്തന്മാരെയും വലച്ച ഹര്‍ത്താലിലേക്ക് നയിച്ച ശശികലയുടെ അറസ്റ്റിന് പിന്നില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍