UPDATES

യതീഷ് ചന്ദ്രയെ മാറ്റി, പകരം മഞ്ജുനാഥ്; സന്നിധാനത്ത് കറുപ്പുസ്വാമി; ശബരിമല പൊലീസ് ചുമതലയില്‍ മാറ്റം

ഈ മാസം 30 മുതലാണ് പുനക്രമീകരണം നിലവില്‍ വരുക. അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസം കൂടി തുടരും.

ശബരിമല തീര്‍ത്ഥാടനവും സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി. നിലയ്ക്കലില്‍ ചുമതലയുണ്ടായിരുന്ന എസ് പി യതീഷ് ചന്ദ്ര അടക്കമുള്ളവരെയാണ് മാറ്റിയത്. യതീഷ് ചന്ദ്രക്ക് പകരം എച്ച് മഞ്ജുനാഥിനേയും സന്നിധാനത്ത് പ്രതീഷ് കുമാറിന് പകരം കറുപ്പുസ്വാമിയേയും നിയോഗിച്ചു. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള ഭാഗത്ത് ഐജി ദിനേന്ദ്ര കശ്യപിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഐജി വിജയ് സാക്കറെയ്ക്കായിരുന്നു ഇവിടെ ചുമതല. യതീഷ് ചന്ദ്രക്കും വിജയ് സാക്കറെയ്ക്കുമെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

നിലയ്ക്ക്ല്‍ മുതല്‍ പമ്പ വരെയുള്ള മേഖലയില്‍ ഐജി മനോജ് എബ്രഹാമിന് പകരം അശോക് യാദവിനെ നിയോഗിച്ചു. പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാര്‍ ആയിരിക്കും സുരക്ഷ നിയന്ത്രിക്കുക. ഈ മാസം 30 മുതലാണ് പുനക്രമീകരണം നിലവില്‍ വരുക. അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസം കൂടി തുടരും.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചു എന്ന ആരോപണം അടക്കം നിരവധി പരാതികള്‍ യതീഷ് ചന്ദ്രയെക്ക്തിരെ ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതിയിലും യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിയോഗിച്ചതിനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍