UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗീതാനന്ദന്‍ കസ്റ്റഡിയില്‍; ബസുകള്‍ തടയുന്നു; ഒറ്റപ്പെട്ട കല്ലേറ്

കസ്റ്റഡിയില്‍ എടുത്തത് ജനാധിപത്യ വിരുദ്ധമെന്ന് ഗീതാനന്ദന്‍

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം അട്ടിമറിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു മുപ്പതോളം ദളിത്-ആദിവാസി ബഹുജന സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കൊച്ചിയില്‍ ബസ് തടഞ്ഞു എന്നാരോപിച്ചു ആദിവാസി ഗോത്രസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാല്‍ ബസ് തടഞ്ഞിട്ടില്ലെന്നും പോലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഗീതാനന്ദന്‍ പ്രതികരിച്ചു. 23 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരുതല്‍ തടങ്കല്‍ പ്രകാരമാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു.

തൃശൂരിലും കൊല്ലം ശാസ്താംകോട്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്ത് തമ്പാന്നൂരില്‍ ദളിത് സംഘടനകള്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്‍പില്‍ പ്രകടനം നടത്തി. കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ആലപ്പുഴയില്‍ ബസ് തടഞ്ഞ ഏഴു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍