UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

അതേസമയം ഐഒസിയുടെ പ്ലാന്‌റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കൊച്ചി പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരായ പൊലീസ് നടപടി തെറ്റാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അതേസമയം ഐഒസിയുടെ പ്ലാന്‌റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

മുഖ്യമന്ത്രി സമരക്കാരുമായി കൊച്ചിയില്‍ വച്ച് ചര്‍ച്ച നടത്തുമെന്നും നിര്‍മ്മാണം നിര്‍ത്തി വയ്ക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ ഉറപ്പ് നല്‍കിയിരുന്നതായി സമരക്കാര്‍ പറഞ്ഞിരുന്നു. ഈ ഉറപ്പ് ലംഘിച്ച് നിര്‍മ്മാണം തുടരുന്നതിനെ തുടര്‍ന്നാണ് തങ്ങള്‍ വീണ്ടും പ്രതിഷേധം ശക്തമാക്കിയതെന്നുമാണ് സമരസമിതി അറിയിച്ചിരുന്നത്. പൊലീസ് നടപടിക്കെതിരെ വൈപ്പിന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് ശര്‍മ്മയും രംഗത്തെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍