തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. വിശദാംശങ്ങള്‍ അന്വേഷിച്ച് മേയ് 10നകം റിപ്പോര്‍ട്ട് നല്‍കണം.
പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ വിശദ അന്വേഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. കമാന്‍ഡര്‍ വൈശാഖിനും നാല് പൊലീസുകാര്‍ക്കും എതിരെ നടപടി വരും. കേസെടുക്കും. തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. വിശദാംശങ്ങള്‍ അന്വേഷിച്ച് മേയ് 10നകം റിപ്പോര്‍ട്ട് നല്‍കണം.
ഡിജിപിയുടെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു.
പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി ശ്രമം നടന്നതായി നേരത്തെ ഇന്റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കുകയും അട്ടിമറി ശ്രമം ഡിജിപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ വ്യാപകമായ ക്രമക്കേടു നടന്നു എന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അസോസിയേഷന് നേതാക്കള്‍ പൊലീസുകാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇടത് അനുകൂല അസോസിയേഷന് കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇത് സ്ഥിരീകരിക്കുന്ന നാല് പേജുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് നല്‍കിയിരുന്നു.
ആക്ഷേപം തെളിയിക്കുന്ന ശബ്ദരേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അസോസിയേഷന് നിര്‍ദ്ദേശ മനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പോലീസുകാരന് നേരത്തേ സമ്മതിക്കുകയും ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
പോസ്റ്റല്‍ ബാലറ്റില്‍ പുറമേ നിന്നുള്ള ഇടപെടലുണ്ടായെന്ന വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. അസോസിയേഷന് നേതാക്കള്‍ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം. അസോസിയേഷന് നേതാക്കള്‍ക്കെതിരെ നേരിട്ട് പരാമര്‍ശങ്ങളില്ലെങ്കിലും അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായെന്ന സൂചന റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പൊലീസുകാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇടത് അനുകൂല അസോസിയേഷന് കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ആക്ഷേപം തെളിയിക്കുന്ന ശബ്ദരേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അസോസിയേഷന് നിര്‍ദ്ദേശമനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന് നേരത്തേ സമ്മതിക്കുകയും ചെയ്തിരുന്നു.