UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിയന്തരാവസ്ഥയില്‍ അറസ്റ്റുണ്ടായിരുന്നു, ആള്‍ക്കൂട്ട കൊലയുണ്ടായിരുന്നില്ല; ഇപ്പോള്‍ രണ്ടുമുണ്ട്: പ്രഭാത് പട്‌നായിക്

ജി എസ് ടിയും നോട്ട് നിരോധനവും പോലുള്ള ജനവിരുദ്ധ നയങ്ങളും പരിപാടികളും തുറന്നുകാട്ടപ്പെടുകയും തൊഴില്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മോദിയുടെ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയും ചെയ്യപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അടിയന്തരമായി ഒരു ശത്രുവിനെ വേണം.

അടിയന്തരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ പ്രഭാത് പട്‌നായിക്. അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചവരില്‍ ഒരാളാണ് പ്രഭാത് പട്‌നായിക്. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റും പീഡനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തേത് പോലെ ആള്‍ക്കൂട്ട കൊലയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഭരണകൂടത്തിന്റെ അറസ്റ്റും ആള്‍ക്കൂട്ട കൊലയുമുണ്ട്. – പട്‌നായിക് ചൂണ്ടിക്കാട്ടി.

ജി എസ് ടിയും നോട്ട് നിരോധനവും പോലുള്ള ജനവിരുദ്ധ നയങ്ങളും പരിപാടികളും തുറന്നുകാട്ടപ്പെടുകയും തൊഴില്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മോദിയുടെ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയും ചെയ്യപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അടിയന്തരമായി ഒരു ശത്രുവിനെ വേണം. എതിര്‍പ്പുകളെ വച്ചുപൊറുപ്പിക്കാതിരിക്കുക എന്നത് ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രവണതയാണ്. എതിര്‍പ്പും വിയോജിപ്പും ഉയര്‍ത്തുന്നവരെല്ലാം ദേശവിരുദ്ധരോ ഭീകരരോ ആകുന്നു. നഗര മാവോയിസ്റ്റുകള്‍ എന്നതാണ് ഇവര്‍ക്ക് ചാര്‍ത്തി നല്‍കുന്ന പുതിയ പേര്് – പട്‌നായിക് പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിന് ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് പട്‌നായികാണ്. 2016 നവംബര്‍ ഒമ്പതിന്, അതായത് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം തന്നെ, ഇത് ജനജീവിതം ദുസഹമാക്കുന്ന വലിയ ജനദ്രോഹനടപടിയും വിവേകശൂന്യമായ തീരുമാനവുമാണെന്ന് പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടിയിരുന്നു. കള്ളപ്പണത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തുറന്നുകാട്ടിയുള്ള പ്രഭാത് പട്‌നായികിന്റെ ലേഖനവും മാര്‍ക്‌സിസ്റ്റ് വിശകലനവും ഏറെ ശ്രദ്ധേയമായിരുന്നു. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍