UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിന് അഞ്ച് ലക്ഷം രൂപ സംഭാവനയുമായി പ്രകാശ് രാജ്

തുടര്‍ന്നും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടാകും. കേരളം പോലൊരു മനോഹരമായ സംസ്ഥാനത്തിനെതിരെ വരുന്ന വ്യാജ പ്രചാരണങ്ങളില്‍ ആരും വീണുപോകരുതെന്നും പ്രകാശ് രാജ് പറയുന്നു.

വെള്ളപ്പൊക്കവും കാലവര്‍ഷക്കെടുതിയും നേരിടുന്ന കേരളത്തിനും കര്‍ണാടകയിലെ കുഡഗ് ജില്ലയ്ക്കും പ്രകാശ് രാജിന്റെ സംഭാവന അഞ്ച് ലക്ഷം രൂപ വീതം. കേരളത്തിന്റേയും കുഡഗിന്റേയും പുനര്‍നിര്‍മ്മാണത്തിനായി എല്ലാവരും ഉദാരമായ സഹായങ്ങളുമായി മുന്നോട്ടുവരണമെന്ന് പ്രകാശ് രാജ് അഭ്യര്‍ത്ഥിച്ചു.

ഈ തുക തുടക്കം മാത്രമാണ്. തുടര്‍ന്നും ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടാകും. കേരളം പോലൊരു മനോഹരമായ സംസ്ഥാനത്തിനെതിരെ വരുന്ന വ്യാജ പ്രചാരണങ്ങളില്‍ ആരും വീണുപോകരുതെന്നും ഓഗസ്റ്റ് 16ന്‍റെ ട്വീറ്റില്‍ പ്രകാശ് രാജ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍