UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഗ്പൂരില്‍ എന്താണോ പറയേണ്ടത്, അതവിടെ പറയും ആര്‍എസ്എസ് പരിപാടിക്ക് പോകുന്നതിനെ പറ്റി പ്രണബ് മുഖര്‍ജി

തന്നെ ആര്‍എസ്എസ് ക്ഷണിച്ചിരുന്നെങ്കില്‍ താന്‍ ഒരിക്കലും പോകില്ലായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. അതേസമയം ഇത് മുഖര്‍ജിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും സ്വകാര്യ വ്യക്തിയായ അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം എവിടെ പോകാനും അവകാശമുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലീം അഭിപ്രായപ്പെട്ടു.

നാഗ്പൂരില്‍ എന്താണോ പറയേണ്ടത്, അതവിടെ ചെന്ന് പറയുമെന്ന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ആര്‍എസ്എസ് പരിശീന ക്യാമ്പിന്റെ ഭാഗമായുള്ള പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്, പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച പ്രണബിന്റെ നടപടി കോണ്‍ഗ്രസിനകത്ത് വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. എനിക്ക് നിരവധി ഫോണ്‍ കോളുകളും കത്തുമെല്ലാം വരുന്നുണ്ട്. ഞാന്‍ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല – പ്രണബ് പറഞ്ഞതായി ബംഗാളി പത്രം ആനന്ദ്ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ ഏഴിനാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന നാഗ്പൂരിലെ പരിപാടി.

മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം അടക്കം പല കോണ്‍ഗ്രസ് നേതാക്കളും പ്രണബ് മുഖര്‍ജിയോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തന്നെയാണ് ക്ഷണിച്ചിരുന്നതെങ്കില്‍ പോകില്ലായിരുന്നു എന്ന് പി ചിദംബരം പറഞ്ഞു. തന്നെ ആര്‍എസ്എസ് ക്ഷണിച്ചിരുന്നെങ്കില്‍ താന്‍ ഒരിക്കലും പോകില്ലായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. പരിപാടിക്ക് പോകരുത് എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും രമേശ് ചെന്നിത്തലയും സികെ ജാഫര്‍ ഷെരീഫും പ്രണബ് മുഖര്‍ജിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ഇത് മുഖര്‍ജിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും സ്വകാര്യ വ്യക്തിയായ അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം എവിടെ പോകാനും അവകാശമുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലീം അഭിപ്രായപ്പെട്ടു.

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍