UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ ആചാരം ലംഘിച്ചാല്‍ കേരളം കത്തുമെന്ന് ഹിന്ദു പരിഷദ് നേതാവ് പ്രതീഷ് വിശ്വനാഥ്; പിണറായി അഭിനവ ഔരംഗസേബ്

“പോലീസ് ഗുണ്ടകളും, ഫെമിനിച്ചികളും കൂടി ഗൂഢാലോചന നടത്തി അവിശ്വാസികളായ സ്ത്രീകളെ സന്നിധാനത്ത് കയറ്റാൻ ചില ശ്രമങ്ങൾ നടത്തുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്” എന്നും എ എച്ച് പി നേതാവ്

അവിശ്വാസികളായ സ്ത്രീകളെ സന്നിധാനത്ത് കയറ്റി ഹിന്ദു സമൂഹത്തെ അപമാനിച്ചാൽ കേരളം കത്തുമെന്നും, മുഖ്യമന്ത്രി മാത്രമായിരിക്കും അതിനു ഉത്തരവാദിയെന്നും എ എച് പി നേതാവ് പ്രതീഷ് വിശ്വനാഥ്. ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആണ് സര്‍ക്കാരിനും പോലീസിനും കലാപ ഭീഷണിയുമായി ഹിന്ദു ഹെല്പ് ലൈൻ നേതാവ് കൂടി ആയ പ്രതീഷ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക് ലൈവിൽ ആയിരുന്നു പ്രതീഷിന്റെ ആഹ്വാനം.

സർക്കാരിന്റെ യുദ്ധസമാനമായ ഒരുക്കങ്ങൾ ഭീതിയുളവാക്കുന്നതാണെന്നും, കേരളത്തിന്റെ മുഖ്യമന്ത്രി അഭിനവ ഔരംഗസേബ് ആണെന്നും പ്രതീഷ് വിശ്വനാഥൻ ആരോപിച്ചു.

“ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെയും ഹൈന്ദവ വിശ്വാസികളുടെയും വികാരം കണക്കിലെടുക്കാതെ അഭിനവ ഔരംഗസേബും, പോലീസ് ഗുണ്ടകളും, ഫെമിനിച്ചികളും കൂടി ഗൂഢാലോചന നടത്തി അവിശ്വാസികളായ സ്ത്രീകളെ സന്നിധാനത്ത് കയറ്റാൻ ചില ശ്രമങ്ങൾ നടത്തുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ പിന്നെ കേരളത്തിലെ ഹിനടുവിനു സ്വ അഭിമാനം നഷ്ട്ടപ്പെട്ടു, പിന്നെ ഒന്നും നോക്കാനില്ല വലിയ പ്രക്ഷോഭവും, പ്രതികരണവും ഉയരണം. അതിനായി നാം തയ്യാറെടുക്കണം/” പ്രതീഷ് ഫേസ്ബുക് ലൈവിൽ ആഹ്വാനം ചെയ്തു.

ഇങ്ങനെ ഒരു ആഹ്വാനം നടത്തിയതിന്റെ പേരിൽ തനിക്കെതിരെ പോലീസ് കേസ് വന്നാലും വിഷയമല്ലെന്നും, അന്തിമ വിജയം തങ്ങൾക്കാകുമെന്നും പ്രതീഷ് പറഞ്ഞു.

ഡല്‍ഹി കേരള ഹൌസിലെ ക്യാന്റീനില്‍ ബീഫ് വിളമ്പുന്നു എന്നാരോപിച്ച് വിവിധ ഹിന്ദുത്വ സംഘടനകളെ ഉപയോഗിച്ച് അവിടെ ആക്രമണം നടത്താന്‍ തുനിഞ്ഞതിന് നേതൃത്വം കൊടുത്തയാളാണ് പ്രതീഷ്. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. തീവ്രഹിന്ദുത്വ നിലപാടുകളും പ്രസ്താവനകളുമായി ഹൈന്ദവ സമൂഹത്തിന്റെ ഇടയില്‍ സ്ഥാനം നേടാന്‍ ശ്രമം നടത്തുന്നയാളാണ് പ്രതീഷും. ശബരിമലയില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്തവരില്‍ ഒരാളുമാണ് ഇയാള്‍. അതേസമയം, ശബരിമല വിഷയത്തില്‍ രാഹുലിനെ പോലെ തന്നെ പ്രതീഷിനെയും ഒപ്പം ചേര്‍ക്കാതെ മാറ്റി നിര്‍ത്താനാണ് മറ്റ് സംഘടനകള്‍ ശ്രദ്ധിക്കുന്നത്.

ഹിന്ദു അഭിമാനം സംരക്ഷിക്കാന്‍ കേരളത്തിലെ ഒരു ലക്ഷം യുവാക്കള്‍ക്ക് ത്രിശൂലം നല്‍കുമെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്

പ്രതീഷ് എന്ന വിപ്ലവകാരി

ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍

ശബരിമല Live: ഉപരോധം അവസാനിച്ചു; തീര്‍ഥാടകര്‍ എത്തിത്തുടങ്ങി; മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍