UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയ്ക്ക് പ്രത്യേക ദേവസ്വം വേണം; കേന്ദ്രത്തിനേ രക്ഷിക്കാനാകൂ; ആര്‍ത്തവമുള്ള സ്ത്രീ ഏത് ക്ഷേത്രത്തില്‍ പോയാലും വിശ്വാസവിരുദ്ധം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ജല്ലിക്കെട്ട് നിരോധനം സംബന്ധിച്ച വിധിയെ തമിഴ്‌നാട് സര്‍ക്കാര്‍ അനായാസമായി അപ്പൂപ്പന്‍ താടി പോലെ കാറ്റില്‍ പറത്തിയ ഉദാഹരണം മുന്നിലുണ്ട്. അതേ ശൈലിയില്‍ സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം കൊണ്ടുവരണം.

ശബരിമല ക്ഷേത്രത്തിന് പ്രത്യേക ദോവസ്വം ബോര്‍ഡ് വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഏത് വിധേയനയും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാശിയില്‍ സുരക്ഷയൊരുക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും. അയ്യപ്പ ചൈതന്യം വിശ്വാസികളെ സംരിക്ഷിക്കുകയും അവിശ്വാസികളെ അവഗണിക്കുകയും ചെയ്യുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിഗ്രഹിച്ച് എന്ന വാക്ക് താന്‍ പറയുന്നില്ലെന്നും പ്രയാര്‍ പറഞ്ഞു.

നവംബര്‍ 13ന് സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുന്നു. ഇന്ദു മല്‍ഹോത്ര എന്ന വനിത ജഡ്ജിയുടെ നിരീക്ഷണത്തെ അവഗണിക്കുകയാണ് ചെയ്ത്. 13ന് ഇതില്‍ അയ്യപ്പന്‍ മാറ്റമുണ്ടാക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറിച്ചാണ് അനുഭവമെങ്കില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനമെടുക്കുന്നത്. ജല്ലിക്കെട്ട് നിരോധനം സംബന്ധിച്ച വിധിയെ തമിഴ്‌നാട് സര്‍ക്കാര്‍ അനായാസമായി അപ്പൂപ്പന്‍ താടി പോലെ കാറ്റില്‍ പറത്തിയ ഉദാഹരണം മുന്നിലുണ്ട്. അതേ ശൈലിയില്‍ സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം കൊണ്ടുവരണം.

ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമലയില്‍ മാത്രമല്ല, ഒരു ദേവാലയത്തിലും കയറരുത്. അതിനെതിരായ ഏത് നീക്കവും വിശ്വാസത്തിനെതിരായ നിഗൂഢ നിക്കമാണ്. കേന്ദ്ര സര്‍ക്കാരിന് മാത്രമേ ശബരിമലയെ രക്ഷിക്കാനാകൂ. ശബരിമലയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ വിശ്വാസികളായവര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണം. നൈഷ്ഠിക ബ്രഹ്മചാരിയെന്ന അയ്യപ്പന്റെ അവകാശം സംരക്ഷിക്കപ്പെടണം. അതിന് ശബരിമലയ്ക്ക് മാത്രം ദേവസ്വമുണ്ടാകണം – പ്രയാര്‍ ആവശ്യപ്പെട്ടു.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു – ഓഡിയോ:

WhatsApp Audio 2018-11-05 at 20.14.08

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി… മറന്നു പോകരുത് ഈ പേരുകള്‍

ശബരിമല; കോടതി വിധി എല്ലാ മതങ്ങളേയും ബാധിക്കുന്നത്, റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

സ്ത്രീകള്‍ കയറിയാല്‍ ശബരിമലയിലേക്കുള്ള വരവ് മതിയാക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍