UPDATES

ലോക്പാല്‍ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം: ചെയര്‍മാന്‍ ജസ്റ്റിസ് പിസി ഘോഷ് അടക്കം 10 അംഗങ്ങള്‍

ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ചെയര്‍മാന്‍.

അഴിമതി വിരുദ്ധ കമ്മിറ്റിയായ ലോക്പാല്‍ സ്ഥാപിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കി. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ചെയര്‍മാന്‍ ആയ ലോക്പാലില്‍ ജുഡീഷ്യല്‍ അംഗങ്ങളായി ജസ്റ്റിസ് ദിലീപ് ബി ഭോസലേ, പ്രദീപ് കുമാര്‍ മൊഹന്തി, ജസ്റ്റിസ് അഭിലാഷ കുമാരി, ജസ്റ്റിസ് അജയ്കുമാര്‍ ത്രിപാഠി എന്നിവരാണ് അംഗങ്ങള്‍. നോണ്‍ ജുഡീഷ്യല്‍ അംഗങ്ങളായി ദിനേഷ് കുമാര്‍ ജയിന്‍, അര്‍ച്ചന, രാമസുന്ദരം, മഹേന്ദര്‍ സിംഗ്, ഡോ.ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവര്‍.

2013ലാണ് അഴിമതി സംബന്ധിച്ച പരാകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക് പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ലോക്പാല്‍ ആക്ട് നിലവില്‍ വന്നത്. എന്നാല്‍ ഇതുവരെയും ലോക്പാല്‍ സ്ഥാപിക്കപ്പെട്ടരുന്നില്ല. ശക്തമായ അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ലോക്പാല്‍ ആവശ്യം ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പിസി ഘോഷ് അടക്കമുള്ളവരെ തിരഞ്ഞെടുത്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍