UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇരട്ടപ്പദവി’യില്‍ ആം ആദ്മിക്ക് ആശ്വാസം: 27 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ആവശ്യം രാഷ്ട്രപതി തള്ളി

എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ യാതൊരു കഴമ്പുമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചത്.

ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട് 27 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി. സിറ്റി ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട രോഗി കല്യാണ്‍ സമിതികളുടെ ചെയര്‍പേഴ്‌സണ്‍ പദവികളില്‍ എംഎല്‍എമാരെ നിയമിച്ചതാണ് ഇരട്ടപ്പദവി വിവാദത്തിന് കാരണമായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂലായില്‍ അറിയിച്ചിരുന്ന അഭിപ്രായം പരിഗണിച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നടപടി. എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ യാതൊരു കഴമ്പുമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചത് എന്ന് പിടിഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഏപ്രില്‍ 26നാണ് ഡല്‍ഹി ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് രോഗി കല്യാണ്‍ സമിതികള്‍ (രോഗി ക്ഷേമ സമിതി) രൂപീകരിച്ച് ഉത്തരവിറക്കിയത്. ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് ഇവ രൂപീകരിച്ചത്. മൂന്ന് ലക്ഷം രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ ഓരോ അസംബ്ലി കമ്മിറ്റികള്‍ക്കും വാര്‍ഷിക ഗ്രാന്‍ഡായി നല്‍കുന്നത്. പ്രതിഫലം പറ്റുന്ന ഇരട്ട പദവികള്‍ വഹിക്കുന്നുവെന്ന് ആരോപിച്ചും ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടും നിയമ വിദ്യാര്‍ത്ഥി വിഭോര്‍ ആനന്ദ് ആണ് 2016ല്‍ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. തുടര്‍ന്നാണ് പരാതി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വരുന്നത്. സ്പീക്കര്‍ രാം നിവാസ് ഗോയല്‍, ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ള, ചാന്ദ്‌നി ചൗക്ക് എംഎല്‍എ അല്‍ക്ക ലാംബ എന്നിവരടക്കമുള്ള 27 പേര്‍ക്കെതിരയാണ് ഇരട്ട പദവി പരാതി വന്നത്. 2016 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നിയമഭേദഗതി (Delhi Members of Legislative Assembly Act – Removal of Disqualification) കൊണ്ടുവന്ന് ഈ പദവിയെ ഇരട്ടപ്പദവി പരിധിയില്‍ നിന്ന് ഒഴിവാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍