UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോമണ്‍ സെന്‍സ് വേണം, കോമണ്‍ സെന്‍സ്: കോണ്‍ഗ്രസിനോട് മോദി

റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു വിമാനം പോലും നഷ്ടപ്പെടുമായിരുന്നില്ല എന്നും അവരുടെ (പാകിസ്താന്റെ) ഒരു വിമാനം പോലും രക്ഷപ്പെടില്ലായിരുന്നു എന്നുമാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് മോദി ഇന്ന് പറഞ്ഞത്.

റാഫല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യം വച്ച് നടത്തിയ ആക്രമണവും പാകിസ്താന്റെ നിയന്ത്രണരേഖ ലംഘനത്തിന് നല്‍കിയ മറുപടിയും കൂടുതല്‍ ശക്തമാകുമായിരുന്ന എന്ന തന്റെ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് കുറച്ച് സാമാന്യബോധത്തോടെ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യണം എന്നാണ് ഗുജറാത്തിലെ ജാം നഗറിലെ റാലിയില്‍ മോദി ആവശ്യപ്പെട്ടത്. രാജ്യം റാഫേലിന്റെ അഭാവം അനുഭവിക്കുന്നതായാണ് വ്യക്തമായിരിക്കുന്നത് എന്നും റാഫേല്‍ വാങ്ങല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് തടയുകയായിരുന്നു എന്നും മോദി ആരോപിച്ചിരുന്നു.

എന്നാല്‍ റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു വിമാനം പോലും നഷ്ടപ്പെടുമായിരുന്നില്ല എന്നും അവരുടെ (പാകിസ്താന്റെ) ഒരു വിമാനം പോലും രക്ഷപ്പെടില്ലായിരുന്നു എന്നുമാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് മോദി ഇന്ന് പറഞ്ഞത്. റാഫേല്‍ സമയത്ത് തന്നെ വാങ്ങിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പറയുന്നത് മോദി എയര്‍ഫോഴ്‌സ് നടത്തിയ ആക്രമണത്തെ കുറച്ചുകാട്ടുകയാണ് എന്നാണ് – പ്രധാനമന്ത്രി പറഞ്ഞു.

മോദി ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി കുറച്ചുകാട്ടി അപമാനിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങള്‍ക്ക് നാണമില്ലേ നിങ്ങള്‍ 30,000 കോടി രൂപ അടിച്ചുമാറ്റി അത് നിങ്ങളുടെ സുഹൃത്ത് അനിലിന് (അനില്‍ അംബാനി) കൊടുത്തു. റാഫേല്‍ വിമാനങ്ങള്‍ വരാന്‍ വൈകിയതിന് ഉത്തരവാദി മോദി തന്നെയാണ് എന്നും രാഹുല്‍ ആരോപിച്ചിരുന്നു. പഴക്കം ചെന്ന യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ പോലുള്ള ധീരരായ ഫൈറ്റര്‍ പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് നിങ്ങള്‍ – രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍