UPDATES

വാര്‍ത്തകള്‍

മോദി വരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; എത്തിയത് സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം

എസ് പി – ബി എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശാലിനി യാദവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയുമാണ് മോദിക്കെതിരെ മത്സര രംഗത്തുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയിലെത്തി. മുതിര്‍ന്ന ബിജെപി നേതാക്കളോടും സഖ്യകക്ഷി നേതാക്കളോടും ഒപ്പമാണ് മോദി എത്തിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ് തുടങ്ങിയവരുണ്ട്. ജില്ല റൈഫില്‍ ക്ലബിലാണ് മോദി പത്രിക സമര്‍പ്പിക്കുന്നത്.

എസ് പി – ബി എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശാലിനി യാദവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയുമാണ് മോദിക്കെതിരെ മത്സര രംഗത്തുള്ളത്. മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും ഇതുണ്ടായില്ല. മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക അറിയിച്ചിരുന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്നും വഡോദ്രയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി വഡോദ്ര ഉപേക്ഷിക്കുകയും വരാണസി നിലനിര്‍ത്തുകയുമായിരുന്നു. വരാണസിയില്‍ മൂന്ന് ലക്ഷത്തില്‍ പരം വോട്ടിനാണ് ആം ആദ്മി പാര്‍ട്ടിയിലെ അരവിന്ദ് കെജ്രിവാളിനെ മോദി തോല്‍പ്പിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍