UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ യാത്രകള്‍ വിദേശനിക്ഷേപം കൂട്ടിയതായി വികെ സിംഗ്; 2014 മുതലുള്ള യാത്രാ ചെലവ് 2021 കോടി

ഇന്ത്യക്ക് ഏറ്റവുമധികം വിദേശനിക്ഷേപം ലഭിച്ച 10 രാജ്യങ്ങള്‍ ഇതിലുണ്ടെന്ന് വികെ സിംഗ് പറഞ്ഞു.

2014 ജൂണ്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 48 വിദേശ സന്ദര്‍ശനങ്ങള്‍ക്കായി (55 രാജ്യങ്ങള്‍) 2021 കോടി രൂപയിലധികം ചിലവാക്കിയതായി വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍, വിമാനങ്ങളുടെ മെയ്ന്റനന്‍സ്, ഹോട്ട്‌ലൈന്‍ സൗകര്യങ്ങള്‍ ഇതെല്ലാം അടക്കമാണിത്. പ്രധാനമന്ത്രി സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയും വികെ സിംഗ് വായിച്ചു. ഇന്ത്യക്ക് ഏറ്റവുമധികം വിദേശനിക്ഷേപം ലഭിച്ച 10 രാജ്യങ്ങള്‍ ഇതിലുണ്ടെന്ന് വികെ സിംഗ് പറഞ്ഞു. 2014ല്‍ 30,930.5 മില്യണ്‍ ഡോളര്‍ വിദേശനിക്ഷേപം ലഭിച്ചിരുന്നിടത്ത് 2017ല്‍ അത് 43,478.27 മില്യണ്‍ ഡോളറായി ഉയര്‍ന്നതായി മന്ത്രി അവകാശപ്പെട്ടു.

2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ മൂന്ന് വരെയുള്ള യാത്രകളില്‍ വിമാനങ്ങളുടെ മെയ്ന്റനന്‍സിന് 1583.18 കോടി രൂപയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 429.25 കോടിയും ചിലവാക്കി. 2009 മുതല്‍ 2014 വരെയുള്ള കാലത്ത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായും മെയ്ന്റനന്‍സിനായും ഹോട്ട്‌ലൈന്‍ സൗകര്യങ്ങള്‍ക്കായും 1346 കോടി രൂപയിലധികം ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം 2017-18, 2018-19 കാലത്ത് മോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഭാഗമായുള്ള ഹോ്ട്ട്‌ലൈന്‍ ചിലവുകള്‍ ഇതിലില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍