UPDATES

സോഷ്യൽ വയർ

“ചലിയേ, പുതുച്ചേരി കോ വണക്കം”: പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയാതെ മോദി (വീഡിയോ)

എന്റെ കാര്‍ ഇപ്പോള്‍ കീഴ്ശ്വാസ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. നന്ദി, എലോണ്‍ മസ്‌ക് എന്നാണ് സേത് റോളിന്‍സിന്റെ ട്വീറ്റ്. ‘നമസ്‌തേ’ എന്നാണ് എലോണ്‍ മസ്‌കിന്റെ മറുപടി.

ട്വിറ്ററിലെ പ്രധാന ചര്‍ച്ചകളിലൊന്ന് കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങിയതാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മോദി പുതുച്ചേരി, വെല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം, സൗത്ത് ചെന്നൈ എന്നിവിടങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള പാര്‍ട്ട പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി കഴിയാതെ മോദി കുഴങ്ങിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ സജീവ ചര്‍ച്ചയായും ട്രോളുകളായും തുടരുകയാണ്.

നിര്‍മ്മല്‍ കുമാര്‍ ജയിന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ പകുതി ഹിന്ദിയിലാണ് സംസാരിച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ രാജ്യത്തെ മാറ്റുന്നതില്‍ താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം മധ്യവര്‍ഗക്കാര്‍ക്കുള്ള പരാതി, താങ്കളുടെ സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നാണ്. ആദായനികുതിയുടെ കാര്യത്തില്‍, ലോണ്‍ നടപടികളുടെ കാര്യത്തില്‍, ബാങ്ക് ഇടപാടുകള്‍ക്കുള്ള ഫീസിന്റേയും പിഴയുടേയും കാര്യത്തില്‍ എല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് എന്തുകൊണ്ടാണ്. മധ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. പാര്‍്ട്ടിയ്ക്ക് അടിത്തറ നല്‍കുന്നത് തന്നെ അവരാണ്. നികുതി പിരിക്കുന്നതിലുള്ള ശ്രദ്ധ ഇക്കാര്യത്തിലും വേണം.

എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാതെ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ – “നന്ദി, നിര്‍മല്‍ജി, താങ്കളൊരു വ്യാപാരിയാണ്. നിങ്ങള്‍ ബിസിനസ് പറയുന്നത് സാധാരണയാണ്. ഞാന്‍ സാധാരണക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അത് തുടരും. ഞാന്‍ ഉറപ്പ് നല്‍കുന്നു. ചലിയേ പുതുച്ചേരി കോ വണക്കം” – അടുത്തയാളിലേയ്ക്ക് പോയി.

യുഎസ് റസ്ലര്‍ സേത് റോളിന്‍സും ടെസ്ല, സ്‌പേസ് എക്‌സ് കമ്പനികളുടെ ഉടമ എലോണ്‍ മസ്‌കും ട്രോളിംഗില്‍ പങ്കാളികളായി. എന്റെ കാര്‍ ഇപ്പോള്‍ കീഴ്ശ്വാസ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. നന്ദി, എലോണ്‍ മസ്‌ക് എന്നാണ് സേത് റോളിന്‍സിന്റെ ട്വീറ്റ്. ‘നമസ്‌തേ’ എന്നാണ് എലോണ്‍ മസ്‌കിന്റെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍