കൊച്ചി എന്നാണ് ഉദ്ദേശിച്ചതെന്നും കുറച്ച് ദിവസങ്ങളായി എല്ലായ്പ്പോളും എനിക്ക് അയല്‍രാജ്യത്തെക്കുറിച്ചുള്ള ചിന്തകളാണെന്നും ചിരിച്ചുകൊണ്ട് മോദി പറഞ്ഞു.
ഗുജറാത്തിലെ ജാം നഗറില്‍ കൊച്ചിയെ കറാച്ചി എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാക്ക് പിഴ മനസിലായപ്പോള്‍ മോദി ഉടന്‍ തിരുത്തുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് സംസാരിക്കവേയാണ് മോദിയുടെ നാക്ക് പിഴ. ജാം നഗറില്‍ ഗുരു ഗോവിന്ദ് ആശുപത്രി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദിയുടെ കറാച്ചി പരാമര്‍ശം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ള ജാം നഗര്‍ വാസികള്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും – കൊല്‍ക്കത്തയിലോ കറാച്ചിയിലോ ചികിത്സ തേടാം എന്നാണ് മോദി പറഞ്ഞത്. പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയെ കൊച്ചിക്ക് പകരം ഉപയോഗിച്ചത് സദസില്‍ ചിരി പടര്‍ത്തി. ഉടന്‍ തെറ്റ് മനസിലായ മോദി തിരുത്തി.
കൊച്ചി എന്നാണ് ഉദ്ദേശിച്ചതെന്നും കുറച്ച് ദിവസങ്ങളായി എല്ലായ്പ്പോളും എനിക്ക് അയല്‍രാജ്യത്തെക്കുറിച്ചുള്ള ചിന്തകളാണെന്നും ചിരിച്ചുകൊണ്ട് മോദി പറഞ്ഞു. ഉടന്‍ തന്നെ വിഷയം മാറ്റി ബലാകോട്ട് വ്യോമാക്രമണത്തിലേയ്ക്ക് പോവുകയും ചെയ്തു. അത് അനിവാര്യമായിരുന്നു എന്ന് മോദി പറഞ്ഞു. ഭീകരതയുടെ പുരപ്പുറത്ത് കയറി ആക്രമിക്കാനും ഇന്ത്യ മടിക്കില്ലെന്നും മോദി പറഞ്ഞു.