UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനുവരി ആറിന് മോദി പത്തനംതിട്ടയില്‍; അമിത് ഷാ ഡിസംബര്‍ 31ന് പാലക്കാട്

ജനുവരി 27ന് തൃശൂരിലെ റാലിയിലും മോദി പ്രസംഗിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡിസംബര്‍ 31ന് പാലക്കാട് റാലിയില്‍ പങ്കെടുക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി ആറിന് പത്തനംതിട്ടയിലെ റാലിയില്‍ പങ്കെടുക്കും. ജനുവരി 27ന് തൃശൂരിലെ റാലിയിലും മോദി പ്രസംഗിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡിസംബര്‍ 31ന് പാലക്കാട് റാലിയില്‍ പങ്കെടുക്കും. ശബരിമല സന്ദര്‍ശിക്കുമെന്ന് മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അറിയിപ്പൊന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് നേരത്തെ കണ്ണൂരിലെ പൊതുമ്മേളനത്തില്‍ അമിത് ഷാ പ്രസംഗിച്ചിരുന്നു. നടപ്പാക്കാന്‍ പറ്റാവുന്ന വിധികള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്നും അമിത് ഷാ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം ശക്തമാക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ ഫലവത്താകാത്തതില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും റോഡില്‍ തടയുമെന്നതടക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും ബിജെപിയുടെ സമരം തണുത്തുപോവുകയാണുണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍