UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി സാമ്പത്തിക ഉപദേശക സമിതിയെ നിയമിച്ചു: ബിബേക് ദെബ്രോയ് ചെയര്‍മാന്‍

നിതി ആയോഗ് അംഗം ബിബേക് ദെബ്രോയ് ആണ് എക്കണോമിക് അഡ്വൈസറി കൗണ്‍സിലിന്റെ ചെയര്‍മാന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക ഉപദേശകസമിതിയെ നിയോഗിച്ചു. നിതി ആയോഗ് അംഗം ബിബേക് ദെബ്രോയ് ആണ് എക്കണോമിക് അഡ്വൈസറി കൗണ്‍സിലിന്റെ ചെയര്‍മാന്‍. നിതി ആയോഗ് മുഖ്യ ഉപദേഷ്ടാവ് രതന്‍ വതല്‍ മെമ്പര്‍ സെക്രട്ടറിയാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് കൗണ്‍സിലിന്റെ ചുമതല. ഡോ.സുര്‍ജിത് ഭല്ല, ഡോ.രതിന്‍ റോയ്, ഡോ.അഷിമ ഗോയല്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഇവര്‍ മൂന്ന് പേരും താല്‍ക്കാലിക അംഗങ്ങളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍