UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടേല്‍ പ്രതിമ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

182 മീറ്റര്‍ ഉയരമുള്ള പ്രതിമയ്ക്ക് യുഎസിലെ വിഖ്യാതമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമാണുള്ളത്. പ്രതിമയുടെ നിര്‍മ്മാണത്തിന് മാത്രം 2389 കോടി രൂപ ചിലവായി.

ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മാരകമായി നിര്‍മ്മിച്ച ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ പ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ 143ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ന് പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഗുജറാത്തില്‍ നര്‍മ്മദ തീരത്ത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം നിര്‍മ്മിച്ചിരിക്കുന്ന പ്രതിമ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്.

182 മീറ്റര്‍ (597 അടി) ഉയരമുള്ള പ്രതിമയ്ക്ക് യുഎസിലെ വിഖ്യാതമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമാണുള്ളത്. പ്രതിമയുടെ നിര്‍മ്മാണത്തിന് മാത്രം 2389 കോടി രൂപ ചിലവായി. ഇതിന് പുറമെ അനുബന്ധമായി പട്ടേല്‍ മ്യൂസിയം അടക്കമുള്ളവയും പഞ്ച നക്ഷത്ര ഹോട്ടലുമെല്ലാമുണ്ട്. മൊത്തം പദ്ധതി ചിലവ് 3000 കോടിയിലധികം വരും. അതേസമയം കോടികള്‍ പൊടിച്ചുള്ള ഇത്തരമൊരു പദ്ധതിക്കെതിരെ പ്രദേശവാസികളായ കര്‍ഷകരും ആദിവാസികളുമടക്കം വിവിധ മേഖലകളിലുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2010ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോയും പൊതുമേഖല സ്ഥാപനമായ സര്‍ദാര്‍ സരോവര്‍ നര്‍മ്മദ നിഗം ലിമിറ്റഡും ചേര്‍ന്നാണ് പ്രതിമ നിര്‍മ്മിച്ചത്. ചൈനയില്‍ നിന്നുള്ള തൊഴിലാളികളേയും ചൈനീസ് നിര്‍മ്മാണ സാമഗ്രികളും ഉപയോഗിച്ചായിരുന്നു പ്രതിമ നിര്‍മ്മാണം.

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

പട്ടേൽ പ്രതിമയുടെ ഉദ്ഘാടന ദിവസം 72 ഗ്രാമങ്ങളില്‍ അടുപ്പ് പുകയില്ല; മോദിക്കെതിരെ പ്രതിഷേധവുമായി ആദിവാസികൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍