UPDATES

വാര്‍ത്തകള്‍

“കോണ്‍ഗ്രസില്‍ പ്രാധാന്യം കിട്ടുന്നത് ഗുണ്ടകള്‍ക്ക്”: പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വക്താവ് പ്രിയങ്ക ചതുര്‍വേദി

തന്നോട് മോശമായി പെരുമാറിയതിന് പുറത്താക്കിയവരെ തിരിച്ചെടുത്തതാണ് പ്രിയങ്ക ചതുര്‍വേദിയുടെ രോഷ പ്രകടനത്തിന് കാരണം.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി. തെരുവ് ഗുണ്ടകള്‍ക്കാണ് പാര്‍ട്ടിയയില്‍ പ്രാധാന്യം കിട്ടുന്നത് എന്നാണ് പ്രിയങ്ക ചതുര്‍വേദിയുടെ വിമര്‍ശനം. പാര്‍ട്ടിക്ക് വേണ്ടി ചോരയും വിയര്‍പ്പും ഒഴുക്കുന്നവര്‍ അവഗണിക്കപ്പെടുന്നു – പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. തന്നോട് മോശമായി പെരുമാറിയതിന് പുറത്താക്കിയവരെ തിരിച്ചെടുത്തതാണ് പ്രിയങ്ക ചതുര്‍വേദിയുടെ രോഷ പ്രകടനത്തിന് കാരണം.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ പ്രിയങ്ക ചതുര്‍വേദിയോട് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതായാണ് പരാതി. ഇവരെ പുറത്താക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ഇവരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് തിരിച്ചെടുക്കുകയും ചെയ്തു.

പ്രിയങ്ക ചതുര്‍വേദിയോട് മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത ഉത്തര്‍പ്രദേശ് പിസിസി നടപടി വിജയലക്ഷ്മി ശര്‍മ എന്ന മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രിയങ്ക റീട്വീറ്റ് ചെയ്തിരിക്കുന്നു. പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുവാദത്തോടെയാണ് നടപടി എന്ന് പറയുന്നു. നിങ്ങള്‍ ഇനി പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കുന്ന തരത്തില്‍ ഒന്നും ചെയ്യില്ല എന്നാണ് കരുതുന്നത് എന്ന് യുപി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കത്തില്‍ പറയുന്നു. ഈ നടപടിയിലെ അതൃപ്തി പ്രിയങ്ക ചതുര്‍വേദി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍