UPDATES

സോഷ്യൽ വയർ

പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഷൂ പിടിച്ച് പ്രിയങ്ക (വീഡിയോ)

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വയനാട്ടില്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് അനുബന്ധിച്ചുള്ള റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റപ്പോള്‍ ഇവരെ സഹായിക്കാനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇടപെട്ടത് ശ്രദ്ധേയമായി. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ സ്‌ട്രെച്ചറിലേയ്ക്ക് മാറ്റുമ്പോള്‍ സഹായവുമായി രാഹുല്‍ ഗാന്ധി തൊട്ടടുത്തുണ്ടായിരുന്നു. അതേസമയം പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ഷൂ കൈയില്‍ പിടിച്ചാണ് പ്രിയങ്ക ഗാന്ധി നിന്നിരുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ജംഗ്ഷനില്‍ റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മൂന്ന് സംഭവമുണ്ടായത്. ഇന്ത്യ എഹെഡ് റിപ്പോര്‍ട്ടര്‍ റിറ്റ്‌സണ്‍ ഉമ്മന്‍, ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയ, എഎന്‍ഐ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍