UPDATES

ട്രെന്‍ഡിങ്ങ്

പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത് 41 ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതല

വിവിധ ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചു.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്നത് 41 ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതല. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യക്ക് 39 മണ്ഡലങ്ങളുടെ ചുമതലയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടും മുന്‍ സീറ്റുമായ ഗോരഖ്പൂര്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. രാജ്‌നാഥ് സിംഗിന്റെ ലക്‌നൗ, രാഹുല്‍ ഗാന്ധിയുടെ അമേഥി, സോണിയ ഗാന്ധിയുടെ റായ് ബറേലി, വരുണ്‍ ഗാന്ധിയുടെ സുല്‍ത്താന്‍പൂര്‍, ഫുല്‍പൂര്‍ തുടങ്ങിയവയെല്ലാം പ്രിയങ്കയുടെ 41ല്‍ ഉള്‍പ്പെടുന്നു.

മുസഫര്‍നഗര്‍, കൈരാന, സഹരണ്‍പൂര്‍, മൊറാദാബാദ്, ഗാസിയാബാദ്, മഥുര, കാണ്‍പൂര്‍, മേനക ഗാന്ധിയുടെ പിലിഭിത് തുടങ്ങിയവ പശ്ചിമ യുപിയിലാണ്. കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നടത്തിയ മെഗാ റോഡ് ഷോയ്ക്ക് പിന്നാലെ പ്രിയങ്ക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഘടകങ്ങളെ സജീവമാക്കുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്ക് നീങ്ങി. ലക്‌നൗ, ഉന്നാവോ, മോഹന്‍ലാല്‍ഗഞ്ച്, റായ് ബറേലി, പ്രതാപ്ഗഡ്, അംബേദ്കര്‍ നഗര്‍, സീതാപൂര്‍, കൗശാംബി, ഫത്തേപൂര്‍, ഫുല്‍പൂര്‍, ബഹ്രൈച്ച് ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചു. പ്രിയങ്കയ്ക്കും ജ്യോതിരാദിത്യയ്ക്കും നല്‍കിയിരിക്കുന്ന ചുമതല അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍