UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്‍; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച എസ്പിക്കെതിരെ അന്വേഷണം; എസ് പി പ്രതി ഷാനുവിന്റെ ബന്ധുവെന്ന് ആരോപണം

നേരത്തെ തെറ്റായ വിവരം നല്‍കിയ എസ് പിയെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഡി ജിപി സ്ഥലം മാറ്റിയിരുന്നു

കെവിനെ കാണാതായ വാര്‍ത്ത അറിഞ്ഞ ഉടനെ പോലീസ് നടപടിയെ കുറിച്ച് തിരക്കിയ മുഖ്യമന്ത്രിയെ എസ് പി തെറ്റിദ്ധരിപ്പിച്ചു. ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണങ്ങള്‍ കാര്യക്ഷമമാണെന്നുമായിരുന്നു കോട്ടയം എസ് പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. കാര്യക്ഷമമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയപ്പോഴാണ് എസ് പി ഇങ്ങനെ പറഞ്ഞത്. എസ് പിക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നേരത്തെ തെറ്റായ വിവരം നല്‍കിയ എസ് പിയെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഡി ജിപി സ്ഥലം മാറ്റിയിരുന്നു. ഹരിശങ്കറിനെ കോട്ടയം എസ് പിയായി നിയമിക്കുകയും ചെയ്തു.

അതേസമയം എസ് പി മുഹമ്മദ് റഫീഖ് പ്രതി ഷാനുവിന്റെ ഉമ്മയുടെ ബന്ധുവാണെന്ന് കസ്റ്റഡിയിലുള്ള ഗാന്ധിനഗര്‍ എ എസ് ഐ ബിജു ആരോപിച്ചു.

കെവിന്‍ വിഷയത്തില്‍ മുഖ്യമന്ത്രി തല്‍ക്ഷണം ഇടപ്പെട്ടിട്ടും പോലീസിന്റെ ഭാഗത്ത് നിന്നു സംഭവിച്ച വീഴ്ച മുഖ്യമന്ത്രിക്ക് നേരെയുള്ളകടുത്ത വിമര്‍ശനമായി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്ക് അകമ്പടി പോയതുകൊണ്ടാണ് അന്വേഷണം വൈകിയത് എന്നായിരുന്നു വാര്‍ത്തകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍