UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെട്ട കേസ്; സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടന്ന് ഡിജിപി

കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ഡിജിപി സെന്‍കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ഡിജിപി സെന്‍കുമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണം. അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയാതെ ഒരു കാര്യവും പുറത്തുപോകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ദിലീപിനെതിരേ തെളിവുകള്‍ ഉണ്ടോയെന്നും ഡിജിപി അന്വേഷണ ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് അന്വേഷണം നടത്തണ്ട. തെളിവുകള്‍ കൂട്ടായി വിലയിരുത്തി വേണം മുന്നോട്ട് പോകാന്‍. എഡിജിപി ദിനേന്ദ്ര കശ്യപാണ് അന്വേഷണ സംഘ തലവന്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍