UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്‍ഡമാന്‍ നിക്കോബാറില്‍ ഒരു അമേരിക്കന്‍ ടൂറിസ്റ്റിനെ ആദിവാസികള്‍ വധിച്ചു

സംരക്ഷിത ആദിവാസി വിഭാഗമായ സെന്റിനെലീസുകളാണ് കൊല നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകളില്‍ ഒരു അമേരിക്കന്‍ ടൂറിസ്റ്റിനെ ആദിവാസികള്‍ വധിച്ചു. 27കാരനായ ജോണ്‍ അലന്‍ ചോ എന്ന ടൂറിസ്റ്റാണ് ആന്‍ഡമാനിലെ നോര്‍ത്ത് സെന്റിനല്‍ ഐലാന്റില്‍ കൊല്ലപ്പെട്ടത്. സംരക്ഷിത ആദിവാസി വിഭാഗമായ സെന്റിനെലീസുകളാണ് കൊല നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഏഴ് മത്സ്യത്തൊഴിലാളികളാണ് വിദേശ ടൂറിസ്റ്റിനെ ഇവിടെയെത്തിച്ചത്.

ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകളിലെ ഇവരുടെ കേന്ദ്രങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. അമേരിക്കന്‍ ടൂറിസ്റ്റിനെ സെന്റിനെലീസുകള്‍ അമ്പെയ്ത് കൊന്നതായാണ് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തുന്നതിനായി ഹെലികോപ്റ്റര്‍ അയച്ചെങ്കിലും ദ്വീപില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സെന്റിനെലീസുകള്‍ പുറത്തുനിന്നെത്തുന്ന ആരെയും ആക്രമിക്കാനാണ് സാധ്യത. 2011ലെ സെന്‍സസ് കണക്കനുസരിച്ച് ഈ ഗോത്രവിഭാഗത്തില്‍ പെട്ട 40 മുതല്‍ 500 പേര്‍ മാത്രമാണ് നിലവിലുള്ളത്. ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ല.

കടലിന്‍ അഗാധമാം നീലിമയിലേക്ക്: ആന്‍ഡമാനില്‍ ഡൈവിംഗ് സ്വര്‍ഗം തീര്‍ത്ത മൂന്ന് സഹോദരന്മാര്‍

ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയിസ് അവാര്‍ഡ് ആന്‍ഡമാന്‍ ബീച്ചിന്

ഇത് നിയമപാലനത്തിന്റെ മാത്രം പ്രശ്നമല്ല; ജാര്‍വകളുടെ അതിജീവനത്തിന്റേതും കൂടിയാണ്

ഇവിടെ പോയവര്‍ പലരും തിരിച്ച് വന്നിട്ടില്ല; അവര്‍ക്ക് പുറംലോകവുമായി ബന്ധവുമില്ല

ആന്‍ഡമാന്‍ ട്രൈബിസിന്റെ മനുഷ്യമുന്‍ഗാമി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍