UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ആർഎസ്​എസ്​ നിയോഗിച്ച പിടിച്ചുപറിക്കാരും ക്രിമിനലുകളുമാണെന്ന് ഇ പി ജയരാജൻ

സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ്​ കേന്ദ്രസർക്കാർ നിർദേശം.

ആർ.എസ്​.എസ്​ നിയോഗിച്ച പിടിച്ചുപറിക്കാരും ക്രിമിനലുകളുമാണ്​ ഇപ്പോൾ ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന്​ വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജൻ. എല്ലാതരം വിശ്വാസികളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാണ്​ സർക്കാർ നിലപാടെന്നും ഇ.പി വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ്​ കേന്ദ്രസർക്കാർ നിർദേശം. ആർ.എസ്​.എസ്​ നിയോഗിച്ച പിടിച്ചുപറിക്കാരും ക്രിമിനലുകളുമാണ്​ ഇപ്പോൾ ശബരിമലയിൽ പ്രശ്​നമുണ്ടാക്കുന്നതെന്നും ഇ.പി പറഞ്ഞു. രണ്ട്​ യുവതികൾ കനത്ത സുരക്ഷയിൽ ശബരിമലയിൽ നടപ്പന്തൽ വരെ എത്തി തിരിച്ചു പോയതിന് പിന്നാലെയാണ്​ ഇ.പി ജയരാജ​​​െൻറ പ്രതികരണം.

അതെ സമയം പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാനാവാതെ മടങ്ങുകയാണെന്ന് യുവതികളിലൊരാളായ രഹ്ന ഫാത്തിമയുടെ പ്രതികരണം. തിരിച്ചു പോവാതെ നിവൃത്തിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ സന്നിധാനത്തെ വലിയ നടപന്തല്‍ വരെയെത്തിയാണ് തെലങ്കാന സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത, കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ എന്നിവര്‍ക്ക് മടങ്ങേണ്ടിവന്നത്.

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍