UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ആര്‍എസ്എസും; ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കും – മുഖ്യമന്ത്രി

രാജ്യം ഭരിക്കുന്നവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്

ശബരിമല സ്ത്രീ പ്രവേശവുമയി ബന്ധപ്പെട്ട സുപ്രീ കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനു പിന്നില്‍ കേരളത്തിലെ പൊതുസമൂഹമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങള്‍ക്കു മുമ്പില്‍ കാണുന്ന പത്തോ ഇരുപതോ പേരല്ല കേരള സമൂഹം, കേരളത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നവോത്ഥാന, സാമൂഹിക പരിഷ്‌കണ മൂല്യങ്ങളിള്‍ വിശ്വസിക്കുന്നവരാണ്.നാടിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ശബരിമല ആക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണ്. രാജ്യം ഭരിക്കുന്നവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും; മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തും. സംസ്ഥാനത്തിന്റെ സമാധനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാപരമായ ചുമതല സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ പ്രളയദുരിതാശ്വാസ പണ സമാഹരണത്തിനായുള്ള മുഖ്യമന്ത്രിയുടെ യു എ ഇ പര്യടനം തുടരുകയാണ്.

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍