UPDATES

ബീഫ് രാഷ്ട്രീയം

ബ്രാഹ്മിണിക്കല്‍ ഭീകരതയ്ക്കും പശുതീവ്രവാദത്തിനും എതിരെ കോഴിക്കോട് പ്രതിഷേധ പെരുന്നാള്‍

ബീഫ് തിന്നുന്ന മുസ്ലീങ്ങള്‍ തീവ്രവാദികളെന്നാണെന്നാണ് ഇവരുടെ വാദം. പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകുന്നേരം 4.30 ന് ഒരു കൂട്ടം മുസ്ലീം വിദ്യാര്‍ഥികള്‍ പ്രതിഷേധ പെരുന്നാള്‍ എന്ന പേരില്‍ ഗോരക്ഷയുടെ പേരില്‍ രാജ്യത്തെ മുസ്ലീംങ്ങളെ കൊല്ലുന്ന ബ്രാഹ്മാണിക്ക് ഭീകരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തുന്നു. Stop Brahmanic Lynching… MuslimLivseMatter എന്ന പേരില്‍ രൂപീകരിച്ച ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പരിപാടി സംഘിപ്പിക്കുന്നത്. ആയിരത്തോളം പേര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. പെരുന്നാള്‍ ആഘോഷിക്കാനായി ബീച്ചിലെത്തുന്ന ആള്‍ക്കാരും പരിപാടിയുടെ ഭാഗമാകുമെന്നു സംഘാടകര്‍ പറയുന്നു.

ഈദിന് രണ്ടു ദിവസം മുമ്പുണ്ടായ ജൂനൈദിന്റെ കൊലപാതകം ഒരിക്കല്‍ കൂടി ഗോരക്ഷയുടെ മറവില്‍ രാജ്യത്ത് അരങ്ങേറുന്ന ബ്രഹ്മാണിക്കല്‍ ഭീകരതയുടെ തുടര്‍ച്ച തെളിയിച്ചിരിക്കുകയാണ്. സംഘപരിവാര്‍ ശക്തികള്‍ മുസ്ലീങ്ങള്‍ക്കുനേരെ ഇത്രയും ഭീകരമായി രീതിയില്‍ ആക്രമണം അഴിച്ചുവിടുമ്പോഴും ഇവിടെത്തെ മുഖ്യാധാര പാര്‍ട്ടികള്‍ അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല. നിരപരാധികളായ മുസ്ലീങ്ങള്‍ മരിച്ചു വീഴുന്നതില്‍ ആരും പ്രതിഷേധിക്കുന്നില്ല. ബീഫ് തിന്നുന്ന മുസ്ലീങ്ങള്‍ തീവ്രവാദികളെന്നാണെന്നാണ് ഇവരുടെ വാദം.

പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനൊരു തുടക്കം എന്ന രീതിയിലാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇനി ഈ രാജ്യത്ത് ഒരു മുസ്ലീമും കൊല്ലപ്പെടാന്‍ പാടില്ല.. ‘സംഘാടരിലൊരാളായ അസ്ലാന്‍ വടകര പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രതിഷേധ റാലികളും കലാപരിപാടികളുമാണ് നടക്കുക. ഗായകരായ ഷഫീഖ് കൊടിഞ്ഞി, സമീര്‍ ബിന്‍സി എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍