UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മോദിക്ക് വേണ്ടി പണിയെടുക്കുന്ന ചാനല്‍ തുലയട്ടെ”, അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരതിനെതിരെ ബിഹാറില്‍ പ്രതിഷേധം

വിഷയത്തില്‍ നിന്ന് മാറി ചര്‍ച്ച ഹിന്ദു – മുസ്ലീം പ്രശ്‌നങ്ങളിലേയ്ക്കും ഇന്ത്യ – പാകിസ്താന്‍ പ്രശ്‌നങ്ങളിലേയ്ക്കും എന്ന നിലയില്‍ പോയിരുന്നു.

പണം വാങ്ങി നരേന്ദ്ര മോദിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന റിപ്പബ്ലിക് ടിവിക്ക് മൂര്‍ദ്ദാബാദ് വിളിച്ച് ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയില്‍ ശക്തമായ പ്രതിഷേധം. ദലിത്, ആദിവാസി വിഭാഗങ്ങളില്‍ഡ പെട്ടവരാണ് റിപ്പബ്ലിക് ഭാരത് ചാനല്‍ വ്യാപകമായി നുണ പ്രചരിപ്പിക്കുന്നു, വര്‍ഗീയ വിദ്വേഷം ഇളക്കിവിടുന്നു എന്നെല്ലാം ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാറ്റ്‌നയിലെ മൗര്യ ലോക് കോംപ്ലക്‌സില്‍ റിപ്പബ്ലിക് ഭാരത് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയാണ് പ്രതിഷേധം.

13 പോയിന്റ് യുജിസി റോസ്റ്റര്‍ സിസ്റ്റം ആയിരുന്നു ചര്‍ച്ചാവിഷയം. ഡിബേറ്റിനായി ബിജെപി വക്താവ് നിഖില്‍ ആനന്ദിനേയും ജെഡിയു വക്താവ് അജയ് അലോകിനേയും ചാനല്‍ ക്ഷണിച്ചിരുന്നു. അതേസമയം വിഷയത്തില്‍ നിന്ന് മാറി ചര്‍ച്ച ഹിന്ദു – മുസ്ലീം പ്രശ്‌നങ്ങളിലേയ്ക്കും ഇന്ത്യ – പാകിസ്താന്‍ പ്രശ്‌നങ്ങളിലേയ്ക്കും എന്ന നിലയില്‍ പോയി. ഈ വര്‍ഗീയ ചര്‍ച്ചയെ അവിടെ കാണികളായി ഉണ്ടായിരുന്നവര്‍ എഴുന്നറ്റ് നിന്ന് എതിര്‍ത്തു. എന്നാല്‍ ഇവരുടെ എതിര്‍പ്പിനെ നിശബ്ദമാക്കാനാണ് അവതാരകന്‍ ശ്രമിച്ചത്. ഒരു ഒബി വാന്‍ കത്തിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍