UPDATES

വാര്‍ത്തകള്‍

ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനം: ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂര്‍

“രാജ്യത്തിന്റെ കളങ്കമാണ് ബാബറി മസ്ജിദ് തകര്‍ത്ത് ഞങ്ങള്‍ ഇല്ലാതാക്കിയത്. ബാബറി മസ്ജിദ് നിന്നിരുന്ന ഇടത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കും”.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ലെന്നും അഭിമാനം മാത്രമേയുള്ളൂ എന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂര്‍. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കാനുള്ള കര്‍സേവകരുടെ കൂട്ടത്തില്‍ താനും ഉണ്ടായിരുന്നതായി പ്രഗ്യ സിംഗ് ഠാക്കൂര്‍ പറയുന്നു. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യ സിംഗ് ഠാക്കൂറിനെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

രാജ്യത്തിന്റെ കളങ്കമാണ് ബാബറി മസ്ജിദ് തകര്‍ത്ത് ഞങ്ങള്‍ ഇല്ലാതാക്കിയത്. ബാബറി മസ്ജിദ് നിന്നിരുന്ന ഇടത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കും. മാലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസ് മുന്‍ തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണ് എന്ന് പ്രഗ്യ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുംബയ് ഭീകരാക്രമണത്തിനിടെയാണ് കര്‍ക്കറെ കൊല്ലപ്പെട്ടത്.

മാലേഗാവ് സ്‌ഫോടന കേസില്‍ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുകയാണ് പ്രഗ്യ സിംഗ്. അതേസമയം പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യായീകരിച്ചിരുന്നു. ഹിന്ദുക്കളെ തീവ്രവാദികളാക്കുന്നവര്‍ക്കുള്ള പ്രതീകാത്മക മറുപടിയാണ് ഇത് എന്നാണ് മോദി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍