UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ: മന്ത്രി ചന്ദ്രശേഖരന്‍; കള്ളന്റെ കുരിശെന്ന് കാനം

അതേസമയം മൂന്നാറില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ത്യാഗത്തിന്റെ കുരിശായി ഇതിന വ്യാഖ്യാനിക്കേണ്ടെന്നും കാനം പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ. ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും ചന്ദ്രശേഖരന്‍ പരിഹസിച്ചു. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് നീക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

മൂന്നാറില്‍ കുരിശ് തകര്‍ത്ത സംഭവം കേരളത്തേയും സര്‍ക്കാരിനേയും തകര്‍ക്കാനുള്ള ഗൂഢാലോചന ആയിരുന്നുവെന്നാണ് മലപ്പുറത്ത് ചേര്‍ന്ന സിപിഎം മേഖലാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിലുള്ള പങ്കില്‍ ദുരൂഹതയുണ്ടെന്നും ബന്ധപ്പെട്ടവരെ അറിയിക്കാതെ കുരിശു പൊളിച്ചതും നിരോധനാജ്ഞ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണെന്നും പിണറായി ആരോപിച്ചിരുന്നു. ഇതിനാണ് ചന്ദ്രശേഖരന്‍ മറുപടി നല്‍കിയത്.

അതേസമയം മൂന്നാറില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ത്യാഗത്തിന്റെ കുരിശായി ഇതിന വ്യാഖ്യാനിക്കേണ്ടെന്നും കാനം പറഞ്ഞു. സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും കാനം രാജേന്ദ്രന്‍ അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍