UPDATES

ട്രെന്‍ഡിങ്ങ്

മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാൻ പാർട്ടി നിർദേശം നൽകിയിട്ടില്ല : അഡ്വ. പി. എസ് ശ്രീധരൻ പിള്ള

“മാതൃഭൂമി ഈ പ്രശ്നത്തിൽ എടുത്ത നിലപാടുകളൊടുള്ള എന്റെ പ്രതിഷേധം “ചോദ്യം ഉത്തരം” എന്ന മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമിൽ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്.”. ശ്രീധരൻ പിള്ള കൂട്ടി ചേർത്തു.

മാതൃഭൂമി പത്രത്തിൽ തന്റെ ഹോട്ടോ സഹിതം “സംഘപരിവാർ പ്രസ്ഥാനം പത്രം ബഹിഷ്കരിക്കാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ല” എന്ന തരത്തിൽ വന്നതായ വാർത്ത ശരിയല്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി. എസ് ശ്രീധരൻ പിള്ള. മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ പാർട്ടി ഔദ്യോഗികമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം തീരുമാനം എടുത്തിട്ടില്ല എന്നതായിരുന്നു തന്റെ മറുപടിയന്നും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു. “മാതൃഭൂമി ഈ പ്രശ്നത്തിൽ എടുത്ത നിലപാടുകളൊടുള്ള എന്റെ പ്രതിഷേധം “ചോദ്യം ഉത്തരം” എന്ന മാതൃഭൂമി ചാനലിന്റെ തന്നെ പ്രോഗ്രാമിൽ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്.”. ശ്രീധരൻ പിള്ള കൂട്ടി ചേർത്തു.

എസ് ഹരീഷിന്‍റെ വിവാദമായ മീശ നോവൽ പ്രസിദ്ധീകരിച്ചതടക്കം ഹിന്ദു വിരുദ്ധ സമീപനം തുടരുന്നു എന്നാരോപിച്ചു എൻ എസ് എസ് അടക്കമുള്ള സംഘടനകൾ നേരത്തെ മാതൃഭൂമി ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ബി ജെ പി അടക്കമുള്ള സംഘപരിവാർ സംഘടനകളും മാതൃഭൂമി ബഹിഷ്‌ക്കരിച്ചേക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍