UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി യു ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ സഹായം, സി കെ വിനീതിന് ജോലി

മന്ത്രിസഭ യോഗത്തിലാണ് തീരുമാനം

അത്‌ലറ്റ് പി യു ചിത്രയ്ക്ക് പരിശീലനത്തിനായി സര്‍ക്കാരിന്റെ സാമ്പത്തിക സഹായം അനുവദിക്കാനും ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിന് സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ തീരുമാനം ഉണ്ടായി.

ചിത്രയ്ക്ക് മാസം 25,000 രൂപയാണ് പരിശീലനത്തിനുള്ള സാമ്പത്തിക സഹായമായി നല്‍കുക. പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 10,000 രൂപ അലവന്‍സായും പോഷകാഹരങ്ങളടങ്ങിയ ഭക്ഷണത്തിനായി ദിവസം 500 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായിട്ടും ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കാതിരുന്നത് വന്‍വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ വീട്ടിലെത്തി കാണാന്‍ വന്ന കായിക മന്ത്രി എ സി മൊയ്തീനോട് ചിത്ര തന്റെ അവസ്ഥകള്‍ പങ്കുവച്ചിരുന്നു. പി യു ചിത്രയയ്ക്ക് വേണ്ട സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍