UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിന്റെ മാനേജരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് വിഷ്ണുവല്ല, അത് പള്‍സറാണ്‌

നേരത്തെ സഹതടവുകാരനായിരുന്ന വിഷ്ണുവാണ് ഫോണ്‍ ചെയ്തതെന്നായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം.

ദിലീപിന്റെ മാനേജരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി തന്നെയാണെന്ന് വ്യക്തമായി. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. കാക്കനാട് ജയിലില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ ചെയ്തിരിക്കുന്നത്. ജയില്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ സഹതടവുകാരനായിരുന്ന വിഷ്ണുവാണ് ഫോണ്‍ ചെയ്തതെന്നായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം.

ഇനി ബുധനാഴ്ചയെ വിളിക്കാന്‍ സാധിക്കൂവെന്നും, തനിക്കു പറയാനുള്ളത് കേള്‍ക്കാന്‍ തയാറാകണമെന്നും സുനി അപ്പുണ്ണിയോട് പറയുന്നു. എന്നാല്‍, തന്നെ വിളിക്കേണ്ടെന്ന് പലതവണ പറഞ്ഞിട്ടില്ലേയെന്നു ചോദിക്കുന്ന അപ്പുണ്ണി, രൂക്ഷമായാണ് പ്രതികരിക്കുന്നത്. ഇഷ്ടമുള്ളത് ചെയ്‌തോളാനും പൊലീസില്‍ കേസുകൊടുക്കാനും അപ്പുണ്ണി ഇയാളെ വെല്ലുവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്. അതിനിടെ, ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍