UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തേജസ് വിമാനത്തില്‍ പറക്കുന്ന ആദ്യ വനിത കോ പൈലറ്റ് ആയി പിവി സിന്ധു (വീഡിയോ)

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിത വിമാനത്തില്‍ കോ പൈലറ്റായി പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് സിന്ധു.

ഒളിംപിക് മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരവുമായ പിവി സിന്ധു, ഇന്ത്യന്‍ വ്യോമസേനയുടെ തദ്ദേശീയ നിര്‍മ്മിത വിമാനമായ തേജസില്‍ പറന്നു. തേജസില്‍ പറക്കുന്ന ആദ്യ വനിത കോ പൈലറ്റ് ആണ് പിവി സിന്ധു. അഞ്ച് മിനുട്ടോളം വിംഗ് കമാന്‍ഡറുടെ സഹായത്തോടെ സിന്ധു വിമാനം നിയന്ത്രിക്കുകയും ചെയ്തു. ബംഗളൂരുവിലെ യെലഹങ്ക വ്യോമസേന താവളത്തില്‍ നടന്ന എയ്‌റോ ഇന്ത്യ ഷോയിലാണ് സിന്ധു തേജസ് വിമാനത്തില്‍ പറന്നത്.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിത വിമാനത്തില്‍ കോ പൈലറ്റായി പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് സിന്ധു. തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ് ഇതെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റ എഞ്ചിനുള്ള മള്‍ട്ടിറോള്‍ ലൈറ്റ് ഫൈറ്ററുകള്‍ ആണ് എച്ച് എ എല്‍ നിര്‍മ്മിച്ച തേജസ് വിമാനങ്ങള്‍. ഇവയ്ക്ക് ഫൈനല്‍ ഓപ്പറേഷന്‍ ക്ലിയറന്‍സ് ലഭിച്ചുകഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍