UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം മാരായമുട്ടത്ത് ലൈസന്‍സ് ഇല്ലാത്ത പാറമടയില്‍ അപകടം: ഒരാള്‍ മരിച്ചു

അപകടം നടന്ന പാറമടക്ക് ലൈസന്‍സ് ഇല്ല. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും ഇല്ലാതെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഒരു പാറമടക്കും ലൈസന്‍സ് നല്‍കിയിട്ടില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

തിരുവനന്തപുരം മാരായമുട്ടത്ത് പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന്‍ പേരുടെ പരിക്ക് ഗുരുതരമാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന പാറമടക്ക് ലൈസന്‍സ് ഇല്ല. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും ഇല്ലാതെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഒരു പാറമടക്കും ലൈസന്‍സ് നല്‍കിയിട്ടില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍