UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തുടരും; മൊഴികളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ്‌

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് നാളെയും തുടരുമെന്ന് പൊലീസ്. കോട്ടയം എസ് പി ഹരിശങ്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളില്‍ വ്യക്തത വരാനുണ്ട്. ഏറെ വൈരുധ്യങ്ങളുണ്ട് – ഹരിശങ്കര്‍ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും മുളയ്ക്കലിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു. എറണാകുളം തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലില്‍ വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. മധ്യമേഖല ഐജി വിജയ് സാക്കറെ ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം അറസ്റ്റ് സംബന്ധിച്ച് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര പ്രതികരിച്ചു. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം കന്യാസ്ത്രീകള്‍ ശക്തമാക്കി. അന്വേഷണത്തിന്‍റെയും ചോദ്യം ചെയ്യലിന്‍റെയും സാഹചര്യത്തില്‍ ബിഷപ്പിനെ സഭ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍