UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം: റേഡിയോ ജോക്കി ജീവനൊടുക്കി

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെങ്കിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള സഹോദരി ഹൈദരാബാദിലെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന പീഡനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ റേഡിയോ ജോക്കിയായ യുവതി ജീവനൊടുക്കി. റേഡിയോ ചാര്‍മിനാര്‍ അവതാരകയും സൈനികോദ്യോഗസ്ഥന്റെ ഭാര്യയുമായ സന്ധ്യ സിംഗിനെയാണ് (28) ആര്‍മി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെങ്കിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള സഹോദരി ഹൈദരാബാദിലെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.

കടുത്ത വിഷാദം ബാധിച്ചിരുന്ന സന്ധ്യ ഓഫീസില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സന്ധ്യയുടെ ഭര്‍ത്താവ് മേജര്‍ വിശാല്‍ വൈഭവിനെതിരെയാണ് സഹോദരി രമ്യ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിശാലും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ സന്ധ്യയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നാണ് ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍