UPDATES

ട്രെന്‍ഡിങ്ങ്

റാഫേല്‍ കേസില്‍ കേന്ദ്രത്തിനുള്ള ക്ലീന്‍ ചിറ്റ് പുന:പരിശോധിക്കണോ? സുപ്രീം കോടതി ചൊവ്വാഴ്ച പറയും

കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

റാഫേല്‍ കേസില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ടും കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുമുള്ള സുപ്രീം കോടതിയുടെ 2018 ഡിസംബര്‍ 14ന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. തുറന്ന കോടതിയിലല്ല, ചേംബറിലായിരിക്കും വാദം കേള്‍ക്കുക. എല്ലാ ഹര്‍ജികളും കേള്‍ക്കുന്നതിനായി വേറെ ബഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചിരുന്നു.

വിവരങ്ങളിലെ തെറ്റ് തിരുത്താനുള്ള സര്‍ക്കാരിന്റെ പെറ്റീഷന്‍ അടക്കം നാല് പെറ്റീഷനുകളാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. റാഫേല്‍ വിമാനങ്ങളുടെ വില അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ഇത് പരിശോധിച്ചിട്ടുണ്ട് എന്നുമുള്ള തെറ്റായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതയില്‍ നല്‍കിയത് വിവാദമായിരുന്നു ഇന്ന് അച്ചടിപ്പിശകാണ് എന്നെല്ലാം കേന്ദ്രം വാദിച്ചിരുന്നു. ഫെബ്രുവരി 13 അവസാനിച്ച പാര്‍ലമെന്റ് സമ്മേളനത്തിലാണ് സസര്‍ക്കാരിനെ ന്യായീകരിക്കുന്ന സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. റാഫേല്‍ കേസിലെ ഉത്തരവ് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും പ്രശാന്ത് ഭൂഷണ്‍ നല്‍കിയിരിക്കുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗും റാഫേല്‍ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങളേയും കരാറിനേയും സംശയിക്കേണ്ട കാര്യമില്ല എന്നാണ് ഡിസംബറിലെ വിധിയില്‍ സുപ്രീം കോടതി പറഞ്ഞത്. അതമയം ഹര്‍ജിയില്‍ തിരുത്തല്‍ വരുത്തതിന് പുനപരിശോധന ഹര്‍ജിക്കാരെ വിമര്‍ശിച്ച സുപ്രീം കോടതി ആരും അത്ര നിഷ്‌കളങ്കരൊന്നും അല്ലെന്നും പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍