UPDATES

ട്രെന്‍ഡിങ്ങ്

LIVE: റാഫേല്‍ കരാര്‍ ഇന്ന് ലോക്‌സഭ പരിഗണിക്കും; മോദിയും രാഹുലും നേര്‍ക്കുനേര്‍

റാഫേല്‍ യുദ്ധ വിമാന കരാറില്‍ അഴിമതി ആരോപണം ഉയര്‍ത്തുന്ന പ്രതിപക്ഷം ജെപിസി (സംയുക്ത പാര്‍ലമെന്ററി സമിതി) അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

മുത്തലാഖ് ബില്ലും ഇന്ന് രാജ്യസഭയുടെ പരിഗണൻയ്ക്ക് എത്തുന്നുണ്ട്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ എതിർത്തതിനെ തുടൻന്നുണ്ടായ ബഹളത്തെ തുടർന്നാണ് ജനു വരി 1 പരിഗണിക്കാനിരുന്ന ബിൽ ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ സെലക്ട് കമ്മിറ്റി ഇന്നും സർക്കാർ അംഗീകരിക്കാനിടയില്ല.

ലോക്സഭയിൽ ചർച്ച നടന്നു കഴിഞ്ഞ ബിൽ ഇനി എന്തിനാണ് സെലക്ട് കമ്മിറ്റിക്കു പോകുന്നത് എന്നാണ് കേന്ദ്ര സർക്കാറിന്റെ വാദം.


റാഫേല്‍ കരാര്‍ ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ കടന്നാക്രമണവുമായി പ്രതിപക്ഷം രംഗത്തുണ്ടാകും. റാഫേല്‍ കരാറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് ലോക്‌സഭ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അറിയിച്ചിരുന്നു. റാഫേല്‍ യുദ്ധ വിമാന കരാറില്‍ അഴിമതി ആരോപണം ഉയര്‍ത്തുന്ന പ്രതിപക്ഷം ജെപിസി (സംയുക്ത പാര്‍ലമെന്ററി സമിതി) അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയ്യാറല്ല.

കരാറില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം കരാറുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാദങ്ങളുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. റാഫേല്‍ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിഎജി പരിശോധിച്ചതാണെന്നും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി, സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചതാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു സിഎജി റിപ്പോര്‍ട്ടേ ഇല്ലെന്ന് പ്രതിപക്ഷം പറയുന്നു.

പിഎസി ചെയര്‍മാന്‍ കൂടിയായ ഖാര്‍ഗെയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതടക്കം സര്‍ക്കാരിനെതിരെ ആയുധങ്ങള്‍ പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. അഗസ്റ്റവെസ്റ്റ്‌ലാന്റും ക്രിസ്റ്റ്യന്‍ മിഷേലിന്റെ അറസ്റ്റും വച്ച് ബിജെപി പ്രത്യാക്രമണത്തിന് ശ്രമിച്ചേക്കും.

സുപ്രീംകോടതിയുടെ റാഫേല്‍ ജഡ്ജ്മെന്റ്: ഒരു വിദ്യാർത്ഥിയാണ് ഇങ്ങനെ കോപ്പിയടിച്ചിരുന്നതെങ്കിലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍